International
ട്രംപ് ക്രൂരനെന്ന് സഹോദരി

വാഷിംഗ്ടണ്‍| ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് സഹോദരി രംഗത്ത്. യു എസ് പ്രസിഡന്റ് ക്രൂരനാണെന്നും നുണപറയുന്നവനാണെന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സഹോദരി പറഞ്ഞു. ഒരു രഹസ്യ റെക്കോര്‍ഡിംഗിലാണ് ട്രംപിനെ സഹോദരി ഇങ്ങനെ വിശേഷിപ്പിച്ചത്.
ട്രംപിനെ ലക്ഷ്യംവെച്ചുള്ള പുതിയ വിമര്‍ശനമാണിത്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ എത്തുന്ന മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ വേര്‍പ്പെടുത്തി തടങ്കല്‍ പാളയത്തിലാക്കിയ ട്രംപിന്റെ കുടിയേറ്റ നയത്തെ സഹോദരി മരിയാന ട്രംപ് വിമര്‍ശിച്ചിരുന്നു. ട്രംപിന് ആരോടും ഒരു മര്യാദയുമില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, സഹോദരിയുടെ പരാമര്‍ശത്തില്‍ വൈറ്റ് ഹൗസില്‍ നിന്നും ഇത് വരെ പ്രതികരണമുണ്ടായിട്ടില്ല.
---- facebook comment plugin here -----