National
കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ജീവന്‍ വെച്ച് കളിക്കരുത്: മനീഷ് സിസോദിയ

ന്യൂഡല്‍ഹി| നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം പുനര്‍വിചിന്തനം നടത്തണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പരീക്ഷ സംബന്ധിച്ച ബദല്‍ ക്രമീകരണം നടത്തണമെന്നും സിസോദിയ പറഞ്ഞു.
ഐഐടികളിലെ പ്രവേശനത്തനുള്ള മെഡിക്കല്‍ എന്‍ട്രന്‍സ്(നീറ്റ്) പരീക്ഷയും ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ(ജെഇഇ)യും റദ്ധാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കേയാണ് കേന്ദ്രം പരീക്ഷ നടത്താന്‍ തീരുമാനമെടുത്തത്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 30 ലക്ഷം കടന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ജീവന്‍ വെച്ച് കളിക്കരുതെന്നും മനീഷ് സിസോദിയ പറഞ്ഞു.
ഇതിന് ആയിരം സുരക്ഷിതമായ ബദലുകള്‍ ഉണ്ടാകുമെന്നും കൂട്ടിചേര്‍ത്തു. ഐഐടികളിലെ പ്രവേശനത്തിന് നീറ്റ്- ജെഇഇ മാത്രമാണ് പോംവഴി എന്ന ചിന്ത അപ്രായോഗികമാണ്. വിദ്യാഭ്യാസ സമ്പ്രദായം എപ്പോഴും പുതിയ പദ്ധതികള്‍ കണ്ടെത്തും. എന്ത് കൊണ്ടാണ് ഇത് ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയാത്തത്. പ്രവേശന പരീക്ഷക്കായി വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രണ്ട് പരീക്ഷകളും സെപ്തംബറില്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.