International
ദാവൂദ് ഇബ്റാഹിം കറാച്ചിയിലുണ്ടെന്ന് ആദ്യം സമ്മതിച്ച് പാകിസ്ഥാന്‍; പിന്നീട് നിഷേധിച്ചു

കറാച്ചി| ദാവുദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് സമ്മതച്ചതിന് തൊട്ടുപിന്നാലെ ആ വാര്‍ത്ത നിഷേധിച്ച് പാക് സര്‍ക്കാര്‍ രംഗത്തെത്തി. പാകിസ്ഥാനില്‍ ദാവൂദ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യു എന്‍ ഉപരോധ പട്ടിക പുനപ്രസിദ്ധീകരിക്കുക മാത്രമാണ് പാകിസ്ഥാന്‍ ചെയ്തത്. അതില്‍ പറയുന്ന എല്ലാവരും പാകിസ്ഥാനില്‍ ഉണ്ടെന്ന് സമ്മതിച്ചിട്ടില്ലെന്ന് അവര്‍ വാദിച്ചു.
കറാച്ചിയില്‍ ദാവൂദ് താമസിക്കുന്നുണ്ടെന്ന് ആദ്യം പാകിസ്ഥാന്‍ അറിയിച്ചിരുന്നു.ഇത് വലിയ വാര്‍ത്തയായിതിന് പിന്നാലെയാണ് ദാവൂദിന് പാകിസ്ഥാന്റെ മണ്ണിന്റെ അഭയം നല്‍കിയില്ലെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
ദാവൂദ് ഇബ്രറാഹിം അടക്കമുള്ള ഭീകരര്‍ക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി പാകിസ്ഥാന്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ കറാച്ചിയിലെ ദാവൂദിന്റെ വിലാസവും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പാകിസ്ഥാന്‍ പറയുന്നു. ദാവൂദ് ഇബ്‌റാഹീം, ഹാഫിസ് സയിദ്, മസൂദ് അസര്‍ എന്നിവര്‍ ഉള്‍പ്പെടെ 12 ഭീകരരുടെ സ്വത്ത കണ്ട് കെട്ടാനാണ് പാകിസ്ഥാന്‍ തീരുമാനിച്ചത്.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരായ യു എന്‍ നടപടിയുടെ ഭാഗമായാണ് പാകിസ്ഥാന്‍ വിലാസം പുറത്ത് വിട്ടത്. ദാവൂദ് കറിച്ചിയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും അഭയം നല്‍കിയിട്ടില്ലെന്നാണ് കാലങ്ങളായി പാകിസ്ഥാന്റെ വാദം.