Covid19
12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കണം; പുതിയ മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

ജനീവ | കുട്ടികള്‍ക്കിടയിലും കൊവിഡ് പടരാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പ്രതിരോധത്തിന്റെ ഭാഗമായി 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും സംഘടന പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയും യുനിസെഫും സംയുക്തമായാണ് കുട്ടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്ന അതേ രീതിയില്‍ തന്നെ രോഗം കുട്ടികളെയും കൊവിഡ് ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
പുതിയ നിര്‍ദേശങ്ങള്‍:
- കൊവിഡ് രോഗ വ്യാപനം വലിയ തോതിലുണ്ടായ പ്രദേശങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
- ആറിനും 11നും വയസ്സിനിടയിലുള്ളവര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്‌ക് ധരിച്ചാല്‍ മതിയാവും. എന്നാല്‍, ഈ പ്രായത്തിലുള്ള കുട്ടികള്‍ വയോധികരുമായി ഇടപഴകുന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാസ്‌ക് ധരിച്ചിരിക്കണം.
- സാധാരണ സാഹചര്യങ്ങളില്‍ അഞ്ച് വയസ്സിനു താഴെയുള്ളവര്‍ക്ക്മാസ്‌ക് നിര്‍ബന്ധമില്ല.
---- facebook comment plugin here -----