Kerala
തിരുവനന്തപുരത്ത് വാക്കേറ്റത്തിനിടെ സംഘര്‍ഷം; വൃദ്ധ മരിച്ചു

തിരുവനന്തപുരം | തുമ്പ വലിയ വേളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രായമായ സ്ത്രീ മരിച്ചു. തൈവിളാകത്ത് വീട്ടില്‍ മേരി (85) ആണ് മരിച്ചത്. മേരിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടു വീട്ടുകാര്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----