Kerala
മത്തായിയുടെ കുടുംബത്തെ സംരക്ഷിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; പത്തനംതിട്ട ഡി സി സി

പത്തനംതിട്ട | ചിറ്റാറിലെ യുവകര്‍ഷകന്‍ പി പി മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐ യെ ഏല്‍പിച്ചതിലൂടെ കുടുംബത്തെ കൈഒഴിയാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ്. നേരത്തെ നടന്ന 25 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവില്‍ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണം കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്ന് വ്യക്തമായതാണ്. ഇക്കാര്യത്തില്‍ വനപാലകര്‍ക്കു രക്ഷപെടാനാകില്ല. കസ്റ്റഡി മരണമായതിനാല്‍ ആ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ബാബു ജോര്‍ജ് പറഞ്ഞു.
ആശ്രിതര്‍ക്കു ജോലി, കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണം, കുടുംബത്തിനു സഹായം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഇവയൊന്നും പരിഗണിക്കാന്‍ ഇതേവരെ സര്‍ക്കാര്‍ തയാറായിട്ടില്ല. സി ബി ഐ അന്വേഷണത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് സമരം താത്കാലികമായി നിര്‍ത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.