Connect with us

National

ഹിന്ദി ഭാഷാ വിവാദം; കടുത്ത പ്രതിഷേധവുമായി തമിഴ് നേതാക്കള്‍

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ പ്രകൃതി ചികിത്സാ ഡോക്ടര്‍മാരേയും അധ്യാപകരേയും ഹിന്ദി അറിയാത്തതിന്റേ പേരില്‍ അപമാനിച്ച് ഇറക്കിവിട്ട ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചക്കെതിരെ ആഞ്ഞടിച്ച് തമിഴ് നേതാക്കള്‍. മന്ത്രാലയത്തിന്റെ പരിശീലന വേളയില്‍ ആയുഷ് സെക്രട്ടറി നടത്തിയത് ധാര്‍ഷ്ട്യമാണെന്നും രാജ്യത്ത് വീണ്ടും ഹിന്ദി ആധിപത്യത്തിനുള്ള ശ്രമം നടക്കുകയായണെന്നും ഡി എം കെ നേതാവ് കനിമൊഴി അഭിപ്രായപ്പെട്ടു.

ഭരണഘടനാ പ്രമാണങ്ങളുടെ ലംഘനമാണ് നടന്നത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ആവശ്യമുള്ളിടത്തോളം കാലം ഇംഗ്ലീഷ് സഹായഭാഷയായി തുടരാന്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത് കനിമൊഴി ആയുഷ് മന്ത്രി ശ്രീപദ് നായികിനെ ഓര്‍മിപ്പിച്ചു.
എല്ലാ യോഗങ്ങളും ഇംഗ്ലീഷില്‍ നടത്തണം. ആവശ്യമെങ്കില്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം വരുത്തണം. നിമൊഴി കത്തില്‍ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ഡി എം കെ ട്വിറ്ററിലും പ്രതികരണങ്ങള്‍ നടത്തി. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണെന്ന് ഡി എം കെ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ യുവ നേതാവായ കാര്‍ത്തി ചിദംബരവും പ്രതിഷേധവുമായി രംഗത്തെത്തി.

ഇംഗ്ലീഷ് ഭാഷ അറിയാത്തത് മനസ്സിലാക്കാന്‍ പറ്റും. പക്ഷെ ഹിന്ദി അറിയാത്തവര്‍ പുറത്തു പോവണമെന്നും ഹിന്ദി സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഈ ധാര്‍ഷ്ട്യത്തെ അംഗീകരിക്കാനാവില്ലെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.