Connect with us

Organaisation

ജൂനിയര്‍ പോലീസുകാര്‍ക്ക് ക്ലാസെടുക്കുന്നതിനിടെ പോലീസുകാരന്റെ കൈ വിലങ്ങില്‍ കുടുങ്ങി

Published

|

Last Updated

ലണ്ടന്‍ | പുതുതായി സര്‍വീസിലെത്തിയ പോലീസുകാര്‍ക്ക് കൈയാമം ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ക്ലാസെടുക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ വിലങ്ങില്‍ കുടുങ്ങി. ബ്രിട്ടനിലെ നോര്‍ത്താംപ്ടണ്‍ഷയറിലാണ് സംഭവം.

വിലങ്ങില്‍ കുടുങ്ങിയതോടെ ഇതഴിച്ചെടുക്കാന്‍ അഗ്നിശമന സേനയെ വിളിക്കേണ്ടി വന്നു. വ്യത്യസ്തമായ ജോഡി കൈവിലങ്ങ് ഉപയോഗിച്ചതിനാലാണ് കൈ കുടുങ്ങിയത്. പെഡല്‍ കട്ടര്‍ ഉപയോഗിച്ചാണ് അഗ്നിശമന സേന വിലങ്ങഴിച്ചത്.

ട്വിറ്ററില്‍ പോലീസും അഗ്നിശമന സേനയും പോസ്റ്റുകള്‍ ചെയ്തതോടെ ജനങ്ങളിലും ഇത് ചിരി പടര്‍ത്തി. സ്‌കോട്ട് റെന്‍വിക് എന്ന പരിശീലകന്റെ കൈയാണ് വിലങ്ങില്‍ കുടുങ്ങിയത്.

Latest