Connect with us

Business

ഒരാഴ്ചക്കിടെ ആറാം തവണയും രാജ്യത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. ഏഴ് ദിവസത്തിനിടെ ഇത് ആറാം തവണയാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ 16 പൈസയാണ് വര്‍ധിപ്പിച്ചത്. ലിറ്ററിന് 81.35 രൂപയാണ് ഡല്‍ഹിയിലെ വില.

മുംബൈയില്‍ ലിറ്ററിന് 88.02 രൂപയാണ് വില. അതേസമയം, 23 ദിവസമായി ഡീസല്‍ വിലയില്‍ മാറ്റമില്ല. ജൂലൈയില്‍ പെട്രോളിനുണ്ടായിരുന്ന വിലയാണ് ഡീസലിനുള്ളത്. ജൂണ്‍ 29 മുതല്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍, അക്കാലയളവില്‍ ഡീസല്‍ വില ഇടക്കിടെ വര്‍ധിപ്പിച്ചിരുന്നു.

നീണ്ട ഇടവേളക്ക് ശേഷം ആഗസ്റ്റ് 16 മുതലാണ് പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്. ലിറ്ററിന് 92 പൈസ എന്ന തോതിലാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹി സര്‍ക്കാര്‍ ഡീസലിന്റെ വാറ്റ് 13.25 ശതമാനം കുറച്ചതിനാലാണ് തലസ്ഥാനത്ത് ഡീസല്‍വിലയില്‍ മാറ്റമില്ലാതിരിക്കുന്നത്.

---- facebook comment plugin here -----

Latest