Covid19
തെലങ്കാനയിൽ ലക്ഷം കടന്ന് കൊവിഡ് രോഗികൾ

ഹൈദരാബാദ് | തെലങ്കാനയിൽ മൊത്തം കൊറോണവൈറസ് കേസുകൾ ഒരു ലക്ഷം കടന്നതായി റിപ്പോർട്ട്.പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 2,474 ആണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഏഴ് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 744 ആയി.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിൽ 447 കേസുകൾ റിപ്പോർട്ട് ചെയ്തു. രംഗറെഡ്ഡി 201, നിസാമാബാദ് 153, മേഡ്ചൽ 149, ഖമ്മം 125, വാറങ്കൽ 123, നൽഗൊണ്ട 122 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വൈറസ് കേസുകൾ. 2474 പുതിയ കേസുകൾകൂടി സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 1,01, 865 ആയി ഉർന്നു.
1,768 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതുവരെ 78,735 പേർ രോഗമുക്തരായപ്പോൾ 22,386 പേർ ചികിത്സയിലാണ്. ഇന്നലെ 43,095 സാമ്പിളുകളും മൊത്തം 8.91,173 സാമ്പിളുകളും പരിശോധിച്ചു. രോഗമുക്തി നിരക്ക് രാജ്യത്ത് 74.3 ശതമാനവും സംസ്ഥാനത്ത് 77.29 ശതമാനവുമാണ്.