National
അടുത്ത 24 മണിക്കൂറിനുള്ളിൽ രാജസ്ഥാനിൽ കനത്ത മഴക്ക് സാധ്യത

ജയ്പൂർ| അടുത്ത 24 മണിക്കൂറിനുള്ളിൽ രാജസ്ഥാനിലെ നിരവധി ജില്ലകളിൽ കനത്തതും അതിതീവ്രമായതുമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു. ബൻസ്വാര, ദുൻഗർപൂർ, ചിറ്റോർഗഡ്, രാജ്‌സമന്ദ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അജ്മീർ, ബൻസ്ര്വ, ബാരൻ, ബുണ്ടി, ഭിൽവാര, ചിറ്റോർഗഡ്, ജയ്പൂർ, ദുൻഗാപൂർ, ജാലാവാർ, കോട്ട, രാജ്‌സമന്ദ്, സവൈമധോപൂർ, ടോങ്ക്, സിറോഹി, ഉദയ്പൂർ ജില്ലകളിലെ ചില സ്ഥലങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ ഹനുമാൻഗഡ് ജില്ലയിലെ സംഗരിയയിൽ 128 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായും സംസ്ഥാനത്തെ മറ്റ് പല ഭാഗങ്ങളിലും ഈ കാലയളവിൽ മഴ ലഭിച്ചതായും ഐ എം ടി വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----