National
രാഷ്ട്രീയ പാർട്ടിക്ക് കോഴ; രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി| ഷെൽ കമ്പനി വഴി ഒരു രാഷ്ട്രീയ പാർട്ടിക്ക് രണ്ട് കോടി രൂപ സംഭവാന നൽകിയ രണ്ട് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കമ്പനി രൂപവത്കരണത്തിൽ പങ്കാളിത്തമുണ്ടെന്നാണ് സംശയിക്കുന്ന മുകേഷ് കുമാർ, സുധാൻഷു ബൻസാൽ എന്നിവരാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവക്കായി കമ്പനികളെ ഉപയോഗിച്ചതായും പോലീസ് പറഞ്ഞു.
ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കമ്പനികളുടെ രജിസ്റ്റാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി പ്രകാരം നാല് കമ്പനികൾ 2014 ഏപ്രിൽ അഞ്ചിന് ആം ആദ്മി പാർട്ടിക്ക് 50 ലക്ഷം രൂപ വീതം സംഭാവന നൽകിയതായാണ് ആരോപണം. ഇതിനെതിരെ 2015 ഫെബ്രുവരിയിൽ മാധ്യമങ്ങളിൽ വാർത്ത പുറത്തുവന്നപ്പോൾ കമ്പനി രജിസ്റ്റാർ സ്വമേധയാ നടത്തിയ അന്വേഷണത്തില്ർ നാല് കന്പനികളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.