Kerala
വനം വകുപ്പിന് വിവരം കൈമാറിയെന്ന് സംശയം; മറയൂരില്‍ യുവതിയെ വെടിവെച്ച് കൊന്നു

മറയൂര്‍ | ഇടുക്കി മറയൂരില്‍ യുവതിയെ വെടിവച്ചു കൊലപ്പെടുത്തി. പാണപ്പെട്ടികുടിയില്‍ ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ചന്ദ്രികയുടെ സഹോദരി പുത്രന്‍ കാളിയപ്പന്‍ അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചന്ദന തടി മുറിച്ച് കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നല്‍കിയെന്ന സംശയത്തിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു
കൃഷിയിടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്നു ചന്ദ്രിക. കളളത്തോക്കുമായെത്തിയ കാളിയപ്പന്‍ ചന്ദ്രികയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മണികണ്ഠന്‍, മാധവന്‍ എന്നീ സുഹൃത്തുക്കളും കാളിയപ്പനൊപ്പം ഉണ്ടായിരുന്നു. കൊലപാതകത്തിന്
നിരവധി ചന്ദന മോഷണക്കേസുകളില്‍ പ്രതിയാണ് കാളിയപ്പനും മണികണ്ഠനും. ചന്ദനക്കടത്ത് വനംവകുപ്പിന് ഒറ്റിക്കൊടുത്തത് ചന്ദ്രികയാണ് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കാളിയപ്പന്‍ ഇവരെ കൊലപ്പെടുത്തിയത്