Connect with us

Kerala

ബാലഭാസ്‌കറിന്റെ മരണം; ബന്ധു പ്രിയയില്‍ നിന്നും സി ബി ഐ മൊഴിയെടുത്തു

Published

|

Last Updated

കൊച്ചി | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബന്ധുവായ പ്രിയ വേണുഗോപാലില്‍ നിന്നും സി ബി ഐ മൊഴിയെടുത്തു. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ പ്രിയയും ദുരൂഹത ഉന്നയിച്ചിരുന്നു. ഹാജരാകാന്‍ ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിക്ക് സി ബി ഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്കുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണിത്. ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളക്കടത്ത് സംഘം ആസൂത്രിതമായി ബാലഭാസ്‌കറിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

---- facebook comment plugin here -----

Latest