Covid19
ആശ്വാസകരം; കൊവിഡ് രോഗമുക്തി നിരക്കില്‍ വര്‍ധന; മരണനിരക്ക് കുറഞ്ഞു

ന്യൂഡല്‍ഹി | രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കില്‍ വര്‍ധന. രോഗമുക്തി നേടുന്നവരുടെ നിരക്ക് 74.30 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 62,282 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണ് ഇത്. മരണനിരക്ക് 1.89 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്.
21.58 ലക്ഷം പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ഭേദമായത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഇതിനേക്കാള്‍ കുറവാണ്. 14,66,918 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 29,05,824 പേര്‍ക്ക് രോഗം ബാധിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 54849 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
---- facebook comment plugin here -----