Connect with us

National

സുശാന്ത് കേസ്: സിബിഐ മുംബൈയിലെത്തി

Published

|

Last Updated

മുംബൈ| ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തിനായി സിബിഐ മുംബൈയിലെത്തി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലെത്തിയത്. അന്വേഷണം ആരംഭിച്ച സിബിഐ കൊലപാതക രംഗം പുന സൃഷ്ടിക്കും.

ജൂണ്‍ 14ന് സുശാന്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മുറിയുടെ ചിത്രം മുംബൈ പോലീസിനോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്ത് കേസ് ഏറ്റെടുക്കാന്‍ 19ന് സുപ്രീം കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അവര്‍ മുംബൈയിലെത്തിയത്.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുകയും ചോദ്യം ചെയ്യല്‍ നടത്തുകയും ചെയ്യുമെന്ന് സിബിഐ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി മൊഴികള്‍ സിബിഐ ശേഖരിച്ചിട്ടുണ്ട്. സുശാന്തിന് അക്കൗണ്ടുള്ള ബേങ്ക് ഉദ്യോഗസ്ഥരെയും മുംബൈ പോലീസിലെ രണ്ട് ഡിസിപികളെയും ചോദ്യം ചെയ്യും.

Latest