National
യു പിയില്‍ ബി ജെ പി എം എല്‍ എ അന്തരിച്ചു

ലക്‌നൗ| യു പി ബിജെ പി എം എല്‍ എ ഹൃദയാഘാതം മൂലം അന്തരിച്ചു. ദിയോരിയ സാദര്‍ എം എല്‍ എ ജന്‍മജയ് സിംഗ് (75) ആണ് മരിച്ചത്. ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് പാര്‍ട്ടി വക്താവ് ചന്ദ്ര മോഹന്‍ പറഞ്ഞു.
ആരോഗ്യസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ലോഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജന്‍മജയിക്ക് പേസ്‌മേക്കര്‍ മാറ്റിവെക്കല്‍ നടത്തിയിരുന്നുവെനേനും മോഹന്‍ പറഞ്ഞു.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്പീക്കര്‍ ഹൃദയ് നാരയണ്‍ ദീക്ഷിത് എന്നിവര്‍ എം എല്‍ എയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.
---- facebook comment plugin here -----