Connect with us

Covid19

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ തീയ്യതി ഈ മാസം 25വരെ നീട്ടി

Published

|

Last Updated

തിരുവനന്തപുരം | പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയ്യതി ഈ മാസം 25വരെയായി വീണ്ടും നീട്ടി. ആ സമയം വരെ കാന്‍ഡിഡേറ്റ് ലോഗിനും സൃഷ്ടിക്കാന്‍ സാധിക്കും. പ്ലസ് ടു, പത്താം ക്ലാസുകളുടെ സേ അഥവാ ഇംപ്രൂവ്മെന്റ് പരീക്ഷ സംബന്ധിച്ചും അറിയിപ്പുണ്ട്. എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/എഎച്ച്എസ്എല്‍സി/എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്)/ടിഎച്ച്എസ്എല്‍സി(ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകള്‍ സെപ്റ്റംബര്‍ 22ന് തുടങ്ങും. വിജ്ഞാപനം www.keralapareekshabhavan.in എന്ന സൈറ്റില്‍ ഉടനെ നല്‍കും.

ഹയര്‍ സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി/ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ അടുത്ത മാസം 22ന് ആരംഭിക്കും. പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.

 

---- facebook comment plugin here -----

Latest