Connect with us

Covid19

കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട ആയുര്‍വ്വേദ ഡോക്ടര്‍ക്ക് 10000 രൂപ പിഴ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19ന് മരുന്ന് കണ്ടുപിടിച്ചുവെന്ന് അവകാശപ്പെട്ട ഹരിയാനയിലെ ആയുര്‍വേദ ഡോക്ടര്‍ക്ക് 10000 രൂപ പിഴ. ഓംപ്രകാശ് വൈദ് ഗ്യാന്തര എന്ന ഡോക്ടറാണ് ജസ്റ്റിസ് സഞ്ജയ് എസ് കൗള്‍ അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. കൊവിഡിന് താന്‍ മരുന്ന് കണ്ടുപിടിച്ചെന്നും രാജ്യത്തെ എല്ലാ ഡോക്ടര്‍മാരോടും ആശുപത്രികളോടും ഇത് ഉപയോഗിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ ഡോക്ടര്‍ാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ശിക്ഷ വിധിച്ചത്. ആയുര്‍വേദ ഡോക്ടറുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സുപ്രീം കോടതി വിലയിരുത്തി.

 

Latest