Connect with us

Kerala

ആലുവയില്‍ പണി തീരാത്ത കെട്ടിടത്തില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

Published

|

Last Updated

കൊച്ചി | ആലുവ മാര്‍ക്കറ്റിലെ പണിതീരാത്ത കെട്ടിടത്തില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ആലുവ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി നിര്‍മാണം പൂര്‍ത്തിയാകാതെ നില്‍ക്കുന്ന കെട്ടിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ ഗ്രില്‍ പിടിപ്പിക്കാനെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം ചിതറിയ നിലയിലായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി. ഇവര്‍ക്ക് പുറമെ ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടത്തിന് പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Latest