Kerala
ഓര്‍ത്തഡോക്‌സ് സഭയുമായി ഒരു സഹകരണത്തിനും ഇല്ല; കടുത്ത നിലപാടുമായി യാക്കോബായ സഭ

കൊച്ചി | ക്രിസ്ത്യന്‍ സമുദായം എന്ന് പറയുന്ന മറുവിഭാഗം തികച്ചും നീതിരഹിതമായും മനുഷ്യത്വ രഹിതമായും ആരാധനാലയങ്ങള്‍ ബലമായി, നിയമത്തിന്റെ പിന്‍ബലത്തോടെ പിടിച്ചെടക്കുമ്പോള്‍ അവരുമായി മുന്നോട്ടുള്ള സഹകരണങ്ങള്‍ നിര്‍ത്തുകയാണെന്ന് യാക്കോബായ സഭ. പള്ളിപിടിച്ചെടുക്കുന്ന നടപടികള്‍അവസാനിപ്പിച്ചാല്‍ ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചക്ക് തയ്യാറാണ്. സുപ്രീം കോടതി വിധി അല്ല ഇവിടെ നടപ്പാക്കുന്നത്. കേരള ഹൈക്കോടതിയില്‍ നിന്ന് വരുന്ന ഉത്തരവുകള്‍ ദുരൂഹമാണെന്നും മെത്രാപ്പോലിത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പുത്തന്‍കുരിശ് പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും അവസാനിപ്പിക്കാനാണ് യാക്കോബായ സഭ തീരുമാനിച്ചിരിക്കുന്നത്. പ്രാര്‍ഥന കാര്യങ്ങളിലും മറ്റും ഇവരുമായി നടത്തി വന്ന സഹകരണങ്ങളെല്ലാം നിര്‍ത്തിവെക്കാനാണ് ഇപ്പോള്‍ തീരുമാനം.
മുളന്തുരുത്തി പള്ളി പിടിച്ചെടുക്കുന്ന നടപടിയില്‍നിരവധി വിശ്വാസികള്‍ക്കും വൈദികര്‍ക്കും പരുക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. മനുഷ്യത്വപരമല്ലാത്ത രീതിയിലാണ് അവിടെ കാര്യങ്ങള്‍ നടന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.