Connect with us

Business

ഓഹരി വിപണിയില്‍ രണ്ട് ട്രില്യന്‍ ഡോളര്‍ ആസ്തിയുള്ള ആദ്യ യു എസ് കമ്പനിയായി ആപ്പിള്‍

Published

|

Last Updated

 ന്യൂയോര്‍ക്ക് | ഓഹരി വിപണിയില്‍ രണ്ട് ട്രില്യന്‍ ഡോളര്‍ ആസ്തി കൈവരിക്കുന്ന ആദ്യ യു എസ് കമ്പനിയായി ആപ്പിള്‍. 2018ല്‍ ഒരു ട്രില്യന്‍ ഡോളര്‍ ആസ്തി നേടുന്ന ലോകത്തെ ആദ്യ കമ്പനിയായിരുന്നു ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. ഇന്ന് രാവിലെ കമ്പനിയുടെ ഓഹരി വില 467.77 ഡോളറായിരുന്നു.

നേരത്തേ രണ്ട് ട്രില്യന്‍ ഡോളര്‍ ആസ്തി നേടിയ ലോകത്തെ ആദ്യ കമ്പനി സൗദി അരാംകോ ആയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അരാംകോ ഓഹരി വിപണിയില്‍ പ്രവേശിച്ചത്. എന്നാല്‍ അരാംകോയുടെ ആസ്തി 1.8 ട്രില്യനിലേക്ക് താഴ്ന്നിരുന്നു.

കൊറോണവൈറസ് വ്യാപനം കാരണം ആഗോളതലത്തില്‍ തന്നെ കമ്പനികള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഈ വര്‍ഷം 50 ശതമാനത്തിലേറെയാണ് ആപ്പിളിന്റെ ഓഹരികളുടെ മൂല്യം വര്‍ധിച്ചത്. മാര്‍ച്ച് മുതല്‍ ഓഹരി വില ഇരട്ടിയാകുകയാണ് ചെയ്തത്. ആപ്പിളിന്റെ മൂന്നാം പാദ വരുമാനം 59.7 ബില്യന്‍ ഡോളറാണ്. തൊട്ടുപിന്നിലുള്ള അമേരിക്കന്‍ കമ്പനി ആമസോണ്‍ ആണ്.

Latest