National
യെസ് ബേങ്ക് തട്ടിപ്പ്: വാധവാന്‍ സഹോദരന്‍മാര്‍ക്ക് ജാമ്യം

മുംബൈ| യെസ് ബേങ്ക് അഴിമതി കേസില്‍ എന്‍ഫോഴ്‌സമെന്റ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഡിഎച്ച്എഫ്എല്‍ പ്രമോട്ടര്‍മാരായ കപില്‍ വാധവാന്‍, ധീരജ് വാധവാന്‍ എന്നിവര്‍ക്ക് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം, ജാമ്യം ലഭിച്ചുവെങ്കിലും വാധവാന്‍ സഹോദരന്‍മാര്‍ ജയിലില്‍ തന്നെ കഴിയും. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവര്‍ വീണ്ടും ജയിലില്‍ കഴിയുന്നത്.
യെസ് ബേങ്ക് തട്ടിപ്പും കള്ളപണം വെളുപ്പിക്കല്‍ കേസിലുമാണ് വാധാവാന്‍ സഹോദരന്‍മാര്‍ക്കെതിരേ ഇഡി കേസെടുത്തത്. 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഭാരതി ദാഗ്ര ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇരുവരും ഒരുലക്ഷം രൂപ കോടതിയില്‍ കെട്ടിവെക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ജസ്റ്റിസ് ഭാരതി ദാഗ്ര ഉത്തരവിട്ടു.
കള്ളപണം വെളുപ്പിക്കല്‍ കേസില്‍ മെയ് 14നാണ് ഇ ഡി ഇരുവരെയും അറസ്റ്റ് ചെയ്തത്. വാധവാന്‍ സഹോദരന്‍മാര്‍, യെസ് ബേങ്ക് സ്ഥാപകന്‍ റാണ കപൂര്‍, ഭാര്യ ബിന്ദു കപൂര്‍, മക്കള്‍ റോഷ്‌നി, രേഖ, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദുല്‍രേഷ് കെ ജയിന്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ ജൂലൈ 15ന് ഇഡി കേസ് ഫയല്‍ ചെയ്തിരുന്നു.