Connect with us

National

മഹാഗഡ്ബന്ധനുമായുള്ള സഖ്യം ഹിന്ദുസ്ഥാനി അവാം മോര്‍ച്ച അവസാനിപ്പിച്ചു

Published

|

Last Updated

പട്‌ന| ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാഗഡ്ബന്ധന് തിരിച്ചടി. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച(സെക്കുലര്‍) പാര്‍ട്ടി മഹാഗഡ്ബന്ധനുമായുള്ള സഖ്യം ഉപേക്ഷിച്ചു. കോര്‍ കമ്മിറ്റി മീറ്റിംഗിന് ശേഷമാണ് സഖ്യം ഉപേക്ഷിച്ച വിവരം എച്ച് എ എം നേതാവ് ജിതം റാം മഞ്ചി ജനങ്ങളെ അറിയിച്ചത്.

ഞങ്ങള്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ട് പോലും അത് ചര്‍ച്ച ചെയ്യാന്‍ മഹാഗഡ്ബന്ധന്‍ ഒരു കമ്മിറ്റി പോലൂം രൂപികരിച്ചിട്ടില്ല. ഏകോപന സമതി രൂപികരിക്കാമെന്ന് രാഹുല്‍ ഗാന്ധി വാക്ക് നല്‍കിയെങ്കിലും ഇതുവരെ അത് പാലിച്ചില്ലെന്നും പാര്‍ട്ടി ദേശീയ വക്താവ് ഡാനിഷ് റിസ്വാന്‍ പറഞ്ഞു.

നവംബര്‍ 29നാണ് ബീഹാര്‍ നിയമസഭയുടെ കാലാവധി അവസാനിക്കുക. ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. അതേസമയം, കൊവിഡും മഴയും കാരണം നിരവധി ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest