Connect with us

National

ബെംഗളൂരു ആക്രമണം: 61 പേര്‍ക്കെതിരേ യു എ പി എ ചുമത്തി

Published

|

Last Updated

ബെംഗളൂരു| കഴിഞ്ഞ ചൊവ്വാഴ്ച ബെംഗളൂരുവില്‍ നടന്ന ആക്രണ കേസില്‍ 61 പേര്‍ക്കെതിരേ സര്‍ക്കാര്‍ യു എ പി എ ചുമത്തി. സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട മതസ്പര്‍ധ പോസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

വസ്തുതതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പാന്ത് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പ്രതി എവിടെയായിരുന്നാലും കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബെംഗളൂരു ആക്രമണ കേസില്‍ ഗുണ്ടാ ആക്ടും യു എ പി എയും ചേര്‍ക്കുമെന്ന് ഈ മാസം 17ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മായുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയാണ് കേസില്‍ യു എ പി എ ചുമത്തുമെന്ന് അറിയിച്ചത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 60 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.