Connect with us

Kerala

പേരാമ്പ്ര സംഘര്‍ഷം: എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന് കലക്ടര്‍

Published

|

Last Updated

കോഴിക്കോട് | പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിലുണ്ടായ സംഘര്‍ഷിനിടെ പ്രദേശത്ത് തടിച്ചുകൂടിയവര്‍ എല്ലാവരും റൂം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സംഭവത്തെ ഗൗരവമായാണ് ജില്ലാ ഭരണകൂടം കാണുന്നതെന്നും സംഘര്‍ഷത്തില്‍ ഏര്‍പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷ പ്രദേശത്ത് ഉണ്ടായിരുന്നവര്‍ ഉടന്‍ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്നും കലക്ടര്‍ അറിയിച്ചു.

മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് പേരാമ്പ്ര മല്‍സ്യ ചന്തയില്‍ സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഞ്ച് പേര്‍ മല്‍സ്യവില്‍പനക്ക് എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. മീന്‍ വില്‍ക്കാനെത്തിയവരെ ലീഗ് പ്രവര്‍ത്തകര്‍ കച്ചവടം നടത്താന്‍ അനുവദിച്ചിച്ചില്ല. തുടര്‍ന്ന് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

സംഘര്‍ഷത്തില്‍ 15ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പ്രദേശം പോലീസ് കാവലിലാണ്.

Latest