നാഗാലാൻഡിലെ കിഫയർ ജില്ലയിൽ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു

Posted on: August 20, 2020 12:57 pm | Last updated: August 20, 2020 at 12:58 pm

കൊഹിമ| നാഗാലാൻഡിലെ ഏക ഗ്രീൻ സോൺ ജില്ലയായിരുന്നു കിഫയറിൽ ആദ്യമായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം പുറത്തുനിന്ന് ജില്ലയിലെത്തിയ ആൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 38 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 3,558 ആയി ഉയർന്നു. ഏഴ് പേർക്ക് ജീവൻ നഷ്ടമായി. 1,706 പേർ രോഗമുക്തരായി. നാഗാലാൻസിൽ മെയ് 25നാണ് ആദ്യ മായി രോഗം സ്ഥിരീകരിച്ചത്.

അതേസമയം, അസമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചരുടെ എണ്ണം പത്തായി. ഇതോടെ ആകെ മരണസംഖ്യ 213 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ 40നും 80നും ഇടയിൽ പ്രായമുള്ള പത്ത് പേർ കൂടി മരണത്തിന് കീഴടങ്ങിയതായി അസം ആരോഗ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ALSO READ  രാജ്യത്ത് കൊവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1,133 മരണം