Connect with us

Covid19

കൊവിഡ്; പത്തനംതിട്ട കവിയൂര്‍ സ്വദേശി മരിച്ചു

Published

|

Last Updated

തിരുവല്ല | കൊവിഡ് ബാധിച്ച് പത്തനംതിട്ട കവിയൂര്‍ സ്വദേശിയായ വിമുക്ത ഭടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. കവിയൂര്‍ താഴത്തേടത്ത് രാമകൃഷ്ണപിള്ള (82) ആണ് മരിച്ചത്. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 15 ാം തീയതി കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ ഒമ്പതോടെ മരിച്ചു.

കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് മൃതദേഹം വ്യാഴാഴ്ച ഉച്ചക്കു ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുമെന്ന് കവിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഇന്ദു ഫിലിപ്പ് അറിയിച്ചു.