Connect with us

National

ജമ്മുകാശ്മീരില്‍ നിന്ന് 10,000 അര്‍ധസൈനികരെ ഉടന്‍ പിന്‍വലിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരില്‍ നിന്ന് പതിനായിരം അര്‍ധ സൈനികരെ ഉടന്‍ പിന്‍വലിക്കുമെന്ന് കേന്ദ്രം. കഴിഞ്ഞ ആഗസ്റ്റില്‍ ജമ്മു കാശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന്  മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിന്യസിച്ച അര്‍ധ സൈനികരെയാണ് പിന്‍വലിക്കുന്നത്. കേന്ദ്ര ആഭ്യനന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം.

100 കമ്പനി അര്‍ധ സൈനികരെയാണ് കാശ്മീരില്‍ വിന്യസിച്ചിരുന്നത്. ഇതില്‍ 40 കമ്പനി സിആര്‍പിഎഫും 20 വീതം സിഐഎസ്എഫും ബിഎസ്എഫും സഹസ്ത്ര സീമാബെലുമാണ്. ഇവരെ ജമ്മുകാശ്മീരില്‍ വിന്യസിക്കുന്നതിന് മുമ്പ് ഇവര്‍ സേവനമനുഷ്ടിച്ചിരുന്ന സ്ഥലങ്ങളിലേക്കാണ് പുനര്‍വിന്യസിക്കുക.

കഴിഞ്ഞ മെയില്‍ പത്ത് കമ്പനി സിഎപിഎഫ് ജവാന്മാരെ ജമ്മു കാശ്മീരില്‍ നിന്ന് പിന്‍വലിച്ചിരുന്നു. നൂറു പേരടങ്ങുന്നതാണ് ഒരു സിഎപിഎഫ് കമ്പനി.

Latest