Kerala
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കേന്ദ്രം അദാനിക്ക് കൈമാറി; കരാര്‍ 50 വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി |തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കി. അന്‍പത് വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വിയോജിപ്പിനെ മറികടന്നാണ് കേന്ദ്ര തീരുമാനം.
വിമാനത്താവളത്തിന്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ഗ്രൂപ്പിനായിരിക്കും. കേരളത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്ര നീക്കം. ഒരു കമ്പനി രൂപീകരിച്ച് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം
തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തു.
തിരുവനന്തപുരം വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രിമാരും പ്രകാശ് ജാവദേക്കറും ജിതേന്ദ്രസിംഗും പറഞ്ഞു. ടെന്‍ഡര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെന്‍ഡറില്‍ കൂടുതല്‍ തുക നിര്‍ദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏല്‍പിക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ വിശദീകരിച്ചു.