Gulf
സാംസങ് നോട്ട് 20 അൾട്രാ 5ജി പുറത്തിറക്കി

ദുബൈ | സാംസങ് ഗാ ലക്‌സി നോട്ട് 20 അൾട്രാ 5 ജി പുറത്തിറക്കി. ഫോൺ സ്മാർട്ട് ടിവിയിലേക്ക് വയർലെസ് ആയി ലിങ്കുചെയ്യാനും പി സി അനുഭവം നേടാനും കഴിയുമെന്നു സാംസങ് അവകാശപ്പെട്ടു. കോൾ ചെയ്യുമ്പോൾ മറ്റൊരു ആപ്ലിക്കേഷൻ ഉപയോഗിക്കാനാകും.
ലിങ്ക് ടു വിൻഡോസ് സവിശേഷത ഉപയോഗിച്ച് മൾട്ടിടാസ്‌കിംഗിനായി ഫോണും പിസിയും തമ്മിൽ പരിധിയില്ലാത്ത സംയോജനം നടത്താൻ സാധിക്കും. പി സി, ഗാലക്‌സി നോട്ട് 20 എന്നിവയ്ക്കിടയിൽ ഫയലുകൾ പകർത്താനോ ഡൗൺലോഡ് ചെയ്യാനോ കഴിയും. ഈ ഫോണിന്റെ ശക്തി വരുന്നത് എസ് പെന്നിൽ നിന്നാണ്.
ഗാലക്‌സി നോട്ട് 20 ലെ എസ് പെൻ ഇന്നുവരെയുള്ള ഏറ്റവും ശക്തമായ എസ് പെൻ ആണ്. അൾട്രാ 5 ജിയാണിത്. 4,500 ആണ് ബാറ്ററി ശക്തി. നിർമാതാക്കൾ അവകാശപ്പെട്ടു.
---- facebook comment plugin here -----