Gulf
ഐ പി എൽ: യു എ ഇ ഏറ്റവും അനുയോജ്യം; രവിശാസ്ത്രി

ദുബൈ | ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) നടത്താൻ ഏറ്റവും അനുയോജ്യ രാജ്യമാണ് യു എ ഇ യെന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവിശാസ്ത്രി. കാരണം, മുമ്പൊരിക്കൽ യു എ ഇയിൽ ഐ പി എൽ നടന്നിട്ടുണ്ട്. അന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. കൊവിഡ് ഇല്ലെങ്കിലും ഉണ്ടെങ്കിലും യു എ ഇ യാണ് അനുയോജ്യം. ശാസ്ത്രി ചൊവ്വാഴ്ച വെർച്വൽ സെഷനിൽ പറഞ്ഞു
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം വളരെ ഉറച്ച നിലയിലാണ്. യുഎഇയിലേക്ക് ക്രിക്കറ്റ് എത്തിക്കുകയെന്നത് ഇന്ത്യൻ സർക്കാരിന്റെ വലിയ സന്തോഷങ്ങളിൽ ഒന്നായിരുന്നു. യുഎഇ സർക്കാർ അതിനോട് ക്രിയാത്മകമായി പ്രതികരിച്ചു.
4,000 വർഷങ്ങൾ പിന്നോട്ട് പോയാൽ, ഇന്ത്യയും ലോകത്തിന്റെ ഈ ഭാഗവും തമ്മിൽ അന്നുതന്നെ സാംസ്‌കാരിക ബന്ധമുണ്ടായിരുന്നു എന്ന് കാണാൻ കഴിയും. ഞങ്ങളുടെ രീതികൾ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ സാമീപ്യം കാരണം സ്വാധീനിക്കപ്പെട്ടു. ഈ സാമീപ്യം ഇരു രാജ്യങ്ങളിലെയും സംസ്‌കാരത്തെ സമ്പന്നമാക്കി, യു എ ഇ സാംസ്‌കാരിക, യുവജന മന്ത്രി നൂറ അൽ കഅബി പറഞ്ഞു. യു എ ഇ മുൻ ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ് സൂരി അധ്യക്ഷത വഹിച്ചു.