Connect with us

Kerala

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Published

|

Last Updated

തിരുവനന്തപുരം | വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പതിനാറ് ഇടപാടുകളിലായി അഞ്ച് കോടി രൂപ ബിജുലാല്‍ തട്ടിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തെളിവെടുപ്പിലാണ് തട്ടിപ്പിന്റെ തട്ടിപ്പിന്റെ ആഴം വ്യക്തമായതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും രണ്ടു കോടി 73 ലക്ഷം രൂപ ബിജുലാല്‍ തട്ടിയെടുത്തുവെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയായ ബിജുലാലിന്റെ ഭാര്യക്ക് തട്ടിപ്പിലുള്ള പങ്ക് സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്തും. മുന്‍ ട്രഷറി ഓഫീസറുടെ പാസ്വേര്‍ഡ് ചോര്‍ത്തിയാണ് ബിജുലാല്‍ പണം തട്ടിയത്.
അതേസമയം ബിജുലാല്‍ കൂടുതല്‍ പണം തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായി കണ്ടെത്തി. തട്ടിപ്പ് നടത്തിയെടുത്ത പണം ആദ്യം ട്രഷറി അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. അതിന് ശേഷമാണ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ആദ്യം ട്രഷറി അക്കൗണ്ടിലേക്ക് പണം മാറ്റിയതിനാല്‍ അന്ന് തട്ടിപ്പ് കണ്ടെത്തിയില്ല.

Latest