National
ആഗ്രയിൽ 34 യാത്രികരെയടക്കം ബസ് ജപ്തി ചെയ്ത് ഫിനാൻസ് കമ്പനി

ലക്‌നോ| വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഉടമ മരിച്ച് പിറ്റേദിവസം 34 യാത്രികരെ അടക്കം ബസ് പിടിച്ചെടുത്ത് ഫിനാൻസ് കമ്പനി. ഇന്ന് രാവിലെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് പോകുകയായിരുന്ന ബസ്സാണ് മാൽപുര പോലീസ് സ്‌റ്റേഷൻ പരിസരത്ത് വെച്ച് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.
ബസിന്റെ ഉടമ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ആഗ്രയിലെ ന്യൂ സതേൺ ബൈപ്പാസിന് സമീപം റായ്ഗഡ് ടോൾ കടന്ന ശേഷമാണ് ചിലർ ബസ് തടഞ്ഞു നിർത്തി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് യാത്രികരെ വഴിമധ്യേ ഝാൻസിയിൽ ഇറക്കിവിടുകയായിരുന്നു.
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി അവാനീഷ് അവസ്തി പറഞ്ഞു.
---- facebook comment plugin here -----