Connect with us

Ongoing News

ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉറപ്പിച്ച് പി എസ് ജി

Published

|

Last Updated

ലിസ്ബണ്‍ | ജര്‍മന്‍ കരുത്തരായ ലൈപ്‌സിഗിനെ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രഞ്ച് പടയായ പാരീ സാന്‍ ഷെര്‍മയ്ന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. പി എസ് ജിയുടെ ക്ലബ്ബ് ചരിത്രത്തില്‍ ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത്. ഫൈനലില്‍ ബയേണ്‍ മ്യൂണിക്ക്-ലിയോണ്‍ സെമി മത്സരത്തിലെ വിജയികളെ പി എസ് ജി നേരിടും.

അര്‍ജന്റീനന്‍ താരം എയ്ഞ്ചല്‍ ഡി മരിയയുടെ ഗംഭീര പ്രകടനമാണ് പി എസ് ജിക്ക് ചരിത്ര നേട്ടം നല്‍കിയത്. കിലിയന്‍ എംബാപ്പേ ഫസ്റ്റ് ഇലവനില്‍ തിരികെയെത്തിയപ്പോള്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു ഫ്രഞ്ച് ചാമ്പ്യന്‍മാര്‍. പതിമൂന്നാം മിനിറ്റില്‍ മാര്‍ക്വീഞ്ഞോസിലൂടെ പി എസ് ജി ആദ്യ ഗോള്‍ നേടി. 42-ാം മിനിറ്റില്‍ ലെപ്‌സിഗ് ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് ഡി മരിയ ലീഡ് പിടിച്ചു. നെയ്മറിന്റെ ഫ്‌ലിക്ക് പാസ് സ്വീകരിച്ച് ഒരു ടാപിന്നിലൂടെയായിരുന്നു മരിയയുടെ ഗോള്‍. 56-ാം ഡി മരിയയുടെ ക്രോസില്‍ നിന്ന് യുവാന്‍ ബെര്‍നറ്റ് പി എസ് ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.