International
മാലിയില്‍ അട്ടിമറിശ്രമം; പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സൈന്യം തടവിലാക്കി

ബമോക്കോ | ആഭ്യന്തര കലഹം രൂക്ഷമായ പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക അട്ടിമറി ശ്രമം. പ്രസിഡന്റ് ഇബ്രാഹിം ബൗബാക്കര്‍ കെയ്റ്റയേയും പ്രധാനമന്ത്രി സിസ്സിയേയും സൈന്യം തടവിലാക്കി. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും വിമതരും തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സൈന്യം അട്ടിമറിനീക്കം നടത്തിയത്.
പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും കവചിത വാഹനത്തില്‍ സൈനികര്‍ കട്ടിയിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നു. തലസ്ഥാനമായ ബമാക്കോക്ക് സമീപമാണ് കട്ടി നഗരം. രാജ്യത്തെ പ്രധാന സൈനിക താവളവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തുവെന്നും സുരക്ഷാ വിഷയങ്ങള്‍ നിരുത്തരവാദപരമായി കൈകാര്യം ചെയ്തുവെന്നും ആരോപിച്ചാണ് പ്രസിഡന്റിന് എതിരെ ജനം തെരുവിലിറങ്ങിയത്. ഒരാഴ്ചയിലേറെയായി രാജ്യത്ത് പ്രക്ഷോഭം ശക്തമാണ്.
---- facebook comment plugin here -----