Kerala
സ്പ്രിന്‍ക്ലര്‍: അന്വേഷണ സമിതി പുനസ്സംഘടിപ്പിച്ചു; ഡോ. ഗുല്‍ഷന്‍ റായിക്ക് പുതിയ ചുമതല

തിരുവനന്തപുരം | കൊവിഡ് കണക്കുകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നതിന് സ്പ്രിന്‍ക്ലറിനെ ഏല്‍പ്പിച്ച നടപടിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപവത്ക്കരിച്ച സമിതിയില്‍ മാറ്റം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെട്ട ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയിലെ രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശകന്‍ ആയി നിയമിച്ച സാഹചര്യത്തിലാണ് മാറ്റം. മുന്‍ സൈബര്‍ സുരക്ഷാ കോര്‍ഡിനേറ്റര്‍ ഡോ. ഗുല്‍ഷന്‍ റായിയെയാണ് പുതിയ ചുമതല ഏല്‍പ്പിക്കുന്നത്.
സമിതിയില്‍ നിലവിലുള്ള മുന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി മാധവന്‍ നമ്പ്യാര്‍ തുടരും. ഒക്ടോബര്‍ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----