Connect with us

Business

നാല് പൊതുമേഖലാ ബേങ്കുകളിലെ ഓഹരി വേഗത്തില്‍ വിറ്റൊഴിക്കാന്‍ കേന്ദ്രം

Published

|

Last Updated

മുംബൈ | നാല് പൊതുമേഖലാ ബേങ്കുകളിലെ ഓഹരികള്‍ വേഗത്തില്‍ വിറ്റൊഴിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്. ഈ സാമ്പത്തിക വര്‍ഷം തന്നെ ബേങ്കുകളുടെ ഓഹരി വില്‍ക്കാനാണ് നീക്കം. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പഞ്ചാബ് ആന്‍ഡ് സിന്ധ് ബേങ്ക്, ബേങ്ക് ഓഫ് മഹാരാഷ്ട്ര, യുകോ ബേങ്ക്, ഐ ഡി ബി ഐ ബേങ്ക് എന്നിവയിലെ കേന്ദ്ര സര്‍ക്കാറിന്റെ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനാണ് നീക്കം. സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മാസമാദ്യം ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

സ്വകാര്യവത്കരണ നടപടികള്‍ ആരംഭിച്ചതായും ചര്‍ച്ചകള്‍ നടത്തുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ പകുതി പൊതുമേഖലാ ബേങ്കുകളും സ്വകാര്യവത്കരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ ഊര്‍ജിതവുമാണ്.