Connect with us

Ongoing News

രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു താരങ്ങള്‍ക്ക് ഖേല്‍രത്ന പുരസ്‌കാരത്തിന് ശിപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യപ്പെട്ടു. രോഹിതിനു പുറമെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, റിയോ പാരാലിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ഹൈജംപ് താരം മാരിയപ്പന്‍ തങ്കവേലു എന്നിവരും ശിപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കായിക മന്ത്രാലയം നിയോഗിച്ച 12 അംഗ സെലക്ഷന്‍ കമ്മിറ്റിയുടെതാണ് ശിപാര്‍ശ.

ഇത് രണ്ടാം തവണയാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിനുള്ള ശിപാര്‍ശ പട്ടികയില്‍ നാലു പേര്‍ ഒരുമിച്ച് ഇടംപിടിക്കുന്നത്. 2016ല്‍ ബാഡ്മിന്റന്‍ താരം പി വി സിന്ധു, ജിംനാസ്റ്റ് ദീപ കര്‍മാകര്‍, ഷൂട്ടിംഗ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവരെ ശിപാര്‍ശ ചെയ്തിരുന്നു. ഇവര്‍ നാലുപേരു ഒരുമിച്ച് പുരസ്‌കാരം നേടുകയും ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1998), മഹേന്ദ്ര സിംഗ് ധോണി (2007), വിരാട് കോലി (2018) എന്നിവരാണ് ഇതിനു മുമ്പ് ഖേല്‍രത്‌ന നേടിയ ക്രിക്കറ്റ് താരങ്ങള്‍.

Latest