Kerala
തിരുവനന്തപുരം ജില്ലാ ജയിലില്‍ ഇന്ന് 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പൂജപ്പുരയില്‍ ഒമ്പതു പേര്‍ക്ക്

തിരുവനന്തപുരം | തിരുവനന്തപുരം ജില്ലാ ജയിലിലെ 36 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 130 തടവുകാരെയാണ് ഇന്ന് പരിശോധനക്ക് വിധേയരാക്കിയത്. ഇതോടെ, ജയിലിലെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 42 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരും.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഒമ്പതു പേരുടെ കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവാണ്. ഇന്നലെ വരെ 477 പേര്‍ക്കാണ് പൂജപ്പുര ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്.
---- facebook comment plugin here -----