Gulf
ദ്രുത പരിശോധന നിർത്തലാക്കുന്നു; പി സി ആർ പരിശോധനാ ഫലം കരുതണം

അബുദാബി | നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആഗസ്റ്റ് 21 മുതൽ കൊവിഡ് 19 പി സി ആർ പരിശോധനാ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതായി എയർ ഇന്ത്യാ, ഇിത്തിഹാദ് കന്പനികൾ അറിയിച്ചു. അബുദാബി, ഷാർജാ വിമാനത്താവളങ്ങളിൽ നിന്നും യാത്രചെയ്യുന്നവർക്ക് ഇത് ബാധകമാണ്.
അബുദാബിയിൽ നിന്നും യാത്രതിരിക്കുന്നവർക്ക് 96 മണിക്കൂറിനുള്ളിൽ ലഭിച്ചതാവണം ഫലം. ഷാർജയിൽ നിന്നും യാത്രതിരിക്കുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ ലഭിച്ച പരിശോധനാഫലം നിർബന്ധമാണ്.
അബുദാബി വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് 19 നെഗറ്റീവ് പി സി ആർ പരിശാധനാ ഫലം കയ്യിൽ കരുത്തണമെന്ന് ഇത്തിഹാദ് അധികൃതർ അറിയിച്ചു.
നിങ്ങളുടെ വിമാനം പുറപ്പെടുന്ന സമയത്തിന് പരമാവധി 96 മണിക്കൂർ മുമ്പ് സർക്കാർ അംഗീകൃത ആരോഗ്യ കേന്ദ്രത്തിൽ നിന്നും പരിശോധിച്ച ഫലമാണ് കയ്യിൽ കരുതേണ്ടത്. ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. കോവിഡ് -19 പിസിആർ പരിശോധന ഫലം കയ്യിലുള്ളവരെ മാത്രമേ വിമാനത്തിൽ യാത്ര അനുവദിക്കുകയുള്ളൂ. പ്രിന്റുചെയ്ത പരിശോധന ഫലം യാത്രയിലുടനീളം സൂക്ഷിക്കണമെന്നും ഇത്തിഹാദ് യാത്രക്കാർക്ക് നിർദേശം നൽകി.