Connect with us

Kerala

വടക്കാഞ്ചേരി ഫ്‌ളാറ്റ് പിണറായിയുടെ രണ്ടാം ലാവ്‌ലിന്‍; ആരോപണവുമായി ബെന്നി ബെഹനാന്‍

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ വടക്കാഞ്ചേരിയില്‍
ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്നത് പിണറായി വിജയന്റെ രണ്ടാം ലാവ്ലിന്‍ അഴിമതിയാണെന്ന ആരോപണവുമായി യു ഡി എഫ് കണ്‍വീനറും എം പിയുമായ ബെന്നി ബെഹനാന്‍. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിക്കുന്ന ഫ്‌ളാറ്റ് കെട്ടിടത്തില്‍ യു ഡി എഫ് സംഘം നടത്തിയ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു ബെഹനാന്‍. എം പിമാരായ രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, എം എല്‍ എമാരായ അനൂപ് ജേക്കബ്, അനില്‍ അക്കര, കെ എസ് ഹംസ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

എട്ടു കോടിയുടെ അഴിമതിയാണ് ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്നത്. വിദേശ പണം സ്വീകരിക്കുന്നതില്‍ നഗ്‌നമായ പ്രോട്ടോക്കോള്‍ ലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. പിണറായിയുടെ രണ്ടാം ലാവ്‌ലിന്‍ അഴിമതിയാണിത്. ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതിക്ക് കൂട്ടുനിന്നത് ടെക്‌നിക്കാലിയ കമ്പനിയാണെങ്കില്‍ ലൈഫ് മിഷനില്‍ അത് യൂനിടാക് കമ്പനിയാണ്. മുഖ്യമന്ത്രിക്കും മന്ത്രി എസി മൊയ്തീനും ലൈഫ് മിഷന്‍ ഇടപാട് അറിയാമായിരുന്നു. ഇരുവര്‍ക്കും ഇടപാടില്‍ കമ്മീഷന്‍ കിട്ടിയെന്നും യു ഡി എഫ് കണ്‍വീനര്‍ ആരോപിച്ചു. ഫ്‌ളാറ്റ് പി ഡബ്ല്യു ഡി വിദഗ്ധര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest