Covid19
ശൈത്യകാല സമ്മേളനത്തിന് ഇനി രണ്ട് നാൾ; യു പിയിൽ 20 അസംബ്ലി ജീവനക്കാർക്ക് കൊവിഡ്

ലക്‌നോ| നിയമസഭാ സമ്മേളനം തുടങ്ങാൻ രണ്ട് നാൾ ശേഷിക്കേ യു പിയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 20 സഭാ ജിവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന നിയമസഭയുടെ മൂന്ന് ദിവസത്തെ ശൈത്യകാല സമ്മേളനം വ്യാഴാഴ്ച ആരംഭിച്ച് അടുത്ത തിങ്കളാഴ്ച സമാപിക്കും.
300 ജീവനക്കാരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയെന്നും ഇതിൽ 20 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും സ്പീക്കർ ഹൃദയ നാരായൺ ദീക്ഷിത് അറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ മന്ത്രിമാരായ കമൽ റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ വൈറസ് ബാധിതരായി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാരിൽ കൊവിഡ് പരിശോധന നടത്തിയത്.
നിലവിലെ സാഹചര്യത്തിൽ നിയമസഭയിൽ എത്തുന്നതിന് മുമ്പ് എല്ലാ എം എൽ എമാരും കൊവിഡ് പരിശോധനക്ക് വിധേയരാകണം. എം എൽ എമാരുടെ വീടിന് സമീപം പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് സ്പീക്കർ അറിയിച്ചു.
---- facebook comment plugin here -----