Connect with us

Covid19

കൊവിഡ്: ധാരാവി മോഡല്‍ പിന്തുടരാനൊരുങ്ങി ഫിലിപ്പീന്‍സ് സര്‍ക്കാര്‍

Published

|

Last Updated

മനില| രാജ്യത്ത് ജനസാന്ദ്രതയുള്ള ചേരിപ്രദേശത്ത് കൊവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഇന്ത്യയുടെ ധാരാവി മോഡല്‍ പിന്തുടരുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ ധാരവിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശം.

ഉയര്‍ന്ന ജനസാന്ദ്രതയുണ്ടായിരുന്നിട്ടും ഇവിടെ കൊവിഡിനെ അതിവേഗം പിടിച്ചു കെട്ടാന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നു. ധാരാവിയില്‍ കൊവിഡിനെ എങ്ങനെയാണ് നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നതിന്റെ വിശാദാശംങ്ങള്‍ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഫിലിപ്പീന്‍സ് സര്‍ക്കാറിന് കൊമാറി.

വൈറസിനെ തങ്ങള്‍ വേട്ടയാടുകയാണെന്ന് ബി എം സി കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചഹല്‍ പറഞ്ഞു. കൊവിഡിനെ നേരത്തേ കണ്ടെത്തുക, പരിശോധന നടത്തുക, ഫലപ്രദമായ ചികിത്സ നടത്തുക, ആശുപത്രിയില്‍ പ്രവേശിപ്പിക്കുക എന്നതാണ് ധാരാവിയില്‍ ചെയ്ത മാര്‍ഗങ്ങള്‍ എന്ന് ഇഖ്ബാല്‍ പറഞ്ഞു.

ഇത് തങ്ങളുടെ കഷ്ടപ്പാടിനുള്ള അംരീകാരമാണ്. നേരത്തേ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടരുകയായിരുന്നുവെങ്കില്‍ ഇപ്പോള്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുടരുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.