National
പ്രധാനമന്ത്രി കെയര്‍ ഫണ്ടിലേ പണം എന്‍ഡിആര്‍എഫിന് നല്‍കേണ്ട: സുപ്രീം കോടതി

ന്യൂഡല്‍ഹി| പ്രധാനമന്ത്രി കെയര്‍ ഫണ്ടിലേ പണം ദേശീയ ദുരന്ത നിവാരണ(എന്‍ഡിആര്‍എഫ്) ഫണ്ടിലേക്ക് മാറ്റരുതെന്ന് സുപ്രീം കോടതി. പ്രധാനമന്ത്രി കെയര്‍ ഫണ്ടിലേക്ക് നല്‍കിയ എല്ലാ സംഭാവനകളും ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് കൈമാറണമെന്ന നിര്‍ദേശവുമായി സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പിഎം കെയര്‍ പണ്ട് പൊതുജന ചാരിറ്റബിള്‍ ഫണ്ടാണ്. അത് എന്‍ഡിആര്‍എഫിന് നല്‍കേണ്ടതില്ലെന്നും സു്പ്രീം കോടതി പറഞ്ഞു. എന്നാല്‍ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ എന്‍ഡിആര്‍എഫിലേക്ക് സംഭാവന നല്‍കാമെന്നും കോടതി പറഞ്ഞു.
കൊവിഡിനെ കൈകാര്യം ചെയ്യുന്നതിനായി 2019ല്‍ രൂപീകരിച്ചതാണ് ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് പദ്ധതി. ഇതില്‍ പുതിയ പദ്ധതി സൃഷ്ട്ടിക്കുകയോ മാനദണ്ഡങ്ങള്‍ മാറ്റുകയോ ചെയ്യണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു. പ്രദാനമന്ത്രി കെയര്‍ ഫണ്ട് എന്‍ഡിആര്‍എഫിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനേ എന്‍ ജി ഒ ആണ് ഹരജി സമര്‍പ്പിച്ചത്.