Covid19
രാജ്യത്തെ കൊവിഡ് കേസ് 27 ലക്ഷം കടന്നു; ദിനേനയുള്ള കേസില്‍ കുറവ്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസ് 27 ലക്ഷം കടന്നു മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 55079 കേസും 876 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്്തത്. കഴിഞ്ഞ പത്ത് ദിവസമായി 60000ത്തിന് മുകളില്‍ കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ നിന്ന് നേരിയ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത്. 2702742 പേര്‍ക്കാണ് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. 1977779 പേര്‍ രോഗമുക്തി നേടി. 673166 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. വൈറസ് മൂലം 51797 മരണങ്ങളാണ് ഇന്ത്യയിലഉണ്ടായത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതിനകം 604358 കേസും 20265 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 8493 കേസും 228 മരണവും മഹാരാഷ്ട്രയിലുണ്ടായി. തമിഴ്‌നാട്ടില്‍ 5890 കേസും 120 മരണവും ആന്ധ്രയില്‍ 6780 കേസും 82 മരണവും 24 മണിക്കൂറിനിടയിലുണ്ടായി. തമിഴ്‌നാട്ടില്‍ ആകെ കൊവിഡ് മരണം 5886ഉം ആന്ധ്രയില്‍ 2732ഉം എത്തി. കര്‍ണാകയില്‍ 4062, ഉത്തര്‍പ്രദേശില്‍ 2515, ഡല്‍ഹിയില്‍ 4214, ബംഗാളില്‍ 2473, ഗുജറാത്തില്‍ 2800 കൊവിഡ് മരണങ്ങള്‍ ഇതിനകം ഉണ്ടായി.