Connect with us

Business

മണിപ്ലസിനെ നിരോധിച്ച് സെബി

Published

|

Last Updated

ന്യൂഡല്‍ഹി | മണി പ്ലസ് റിസര്‍ച്ച് അഡൈ്വസറി ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിനെയും ഉടമ പ്രവീണ്‍ മെശ്രമിനെയും നിരോധിച്ച് ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബി. നിക്ഷേപകര്‍ക്ക് ഉപദേശം നല്‍കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. നിക്ഷേപകര്‍ക്ക് അനധികൃത വ്യാപാര ഉപദേശങ്ങള്‍ നല്‍കിയതിനാണ് നടപടി.

മാത്രമല്ല, കമ്പനിക്കും ഉടമക്കും ഓഹരി വിപണിയില്‍ ക്രയവിക്രയം നടത്താന്‍ സാധിക്കുകയുമില്ല. പരാതിയുടെ അടിസ്ഥാനത്തിലാണ് സെബിയുടെ ഇടക്കാല ഉത്തരവ്. നിക്ഷേപ ഉപദേശം, ഓഹരി വിപണിയിലെ തന്ത്രങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ മണി പ്ലസ് നിക്ഷേപകരെ വശീകരിക്കുന്നതായി സെബി അറിയിച്ചു.

പ്രാഥമിക കണക്കനുസരിച്ച് 53.85 ലക്ഷം രൂപയാണ് മണി പ്ലസ് സമാഹരിച്ചത്. നേരിട്ടോ ഡിജിറ്റല്‍ രൂപത്തിലോ പ്രത്യക്ഷമായോ പരോക്ഷമായോ നിക്ഷേപ ഉപദേശകര്‍ എന്ന നിലയില്‍ മണി പ്ലസിനും പ്രവീണിനും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. മാത്രമല്ല, നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച ഫണ്ട് വഴിതിരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest