National
പ്രണാബ് മുഖർജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ന്യൂഡൽഹി| മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ നില മാറ്റമില്ലാതെ തുടരുന്നു. മസ്തിഷ്‌ക ശാസ്ത്രക്രിയക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിൽ ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്റർ സഹായത്തോടെയാണ് നിലനിർത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
84കാരനായ പ്രണാബ് മുഖർജിയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മസ്തിഷ്‌കത്തിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്. അതിന് മുമ്പുള്ള പരിശോധനയിൽ മുഖർജിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----