National
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: സ്വാശ്രയ ഇന്ത്യ പ്രധാന ആയുധമാക്കുമെന്ന് ബി ജെ പി

ന്യൂഡല്‍ഹി| വരുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ വിദ്യാഭ്യാസ നയം, സ്വാശ്രയ ഇന്ത്യ എന്നീ വിഷയങ്ങളില്‍ ക്യാമ്പെയിന്‍ നടത്താനൊരുങ്ങി ബി ജെ പി. കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യഭ്യാസ നയം കൊണ്ടുവന്നു. സ്വാശ്രയ ഇന്ത്യയാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന ആയുധമെന്ന് ബീഹാര്‍ ബിജെപി പ്രസിഡന്റും ലോക്‌സഭാ എം പിയുമായ സജ്ഞയ് ജയ്‌സ്വാള്‍ പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയം ബീഹാറിനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ഈ നയത്തോടെ എട്ട് വിര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം ലഭിക്കും. കൂടാതെ നൈപുണ്യ വികസനവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.
ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ഇവിടെ വലിയ വ്യവസായങ്ങള്‍ ആരംഭിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചെറിയ വ്യവസായങ്ങളെ സംസ്ഥാനം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തിന്റെ വികസനത്തിനായി പുതിയ സംരംഭകര്‍ക്ക് മുന്നോട്ട് വരാനായി 20 ലക്ഷം രൂപയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. സ്വാശ്രയ ബീഹാര്‍ സ്വാശ്രയ ഇന്ത്യയുടെ വിജയത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.