Connect with us

Kerala

നിയമസഭാ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സഭ ടി വി; ഉദ്ഘാടനം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന നിയമസഭാ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യംവച്ച് സ്ഥാപിക്കുന്ന സഭ ടി വിയുടെ ഉദ്ഘാടനം ഇന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല നിര്‍വഹിക്കും. ഉച്ചക്ക് 12ന്‌ ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം. ഇതിനു പുറമേ നെറ്റ് ഫ്‌ളിക്‌സ് മാതൃകയില്‍ ഒ ടി ടി പ്ലാറ്റ്‌ഫോമും ഇന്ന് പ്രവര്‍ത്തനം തുടങ്ങും. മുഖ്യമന്ത്രിയടക്കം എം എല്‍ എമാരും ചടങ്ങിന്റെ ഭാഗമാകും. എന്നാല്‍, സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം നല്‍കിയിട്ടുള്ളതിനാല്‍ പരിപാടി ബഹിഷ്‌ക്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വിവിധ ചാനലുകളില്‍ നിന്ന് ടൈം സ്ലോട്ട് വാങ്ങിയ ശേഷമാണ് സഭ ടി വിയുടെ നേതൃത്വത്തില്‍ ചിത്രീകരിച്ച പരിപാടികള്‍ സംപ്രേഷണം ചെയ്യുക.

Latest